Friday, January 1, 2010

New Year thought

മാല്‍ദ്വീവ്. ഇവിടെയായിരുന്നു ഞാന്‍ കുറച്ചുനാള്‍. ആദ്യമാദ്യം അരകിലോമീറ്റര്‍ പോലും ഇല്ലാത്ത ഒരു ദ്വീപില്‍ ഒരേ കമ്പനിയില്‍ നിന്ന് ഞങ്ങള്‍ രണ്ട് പേര്‍ ഉണ്ടായിരുന്നു . പിന്നെ തനിച്ചായിരുന്നു എനിക്ക് പണി. ആറുമാസം അവിടെ ചിലവഴിച്ചു. കട്ടപണി ഉണ്ടായിരുന്നെങ്കിലും വല്ലപ്പോഴും ബോട്ട് ജെറ്റിയില്‍ പോയി ഇരുന്നു ചുമ്മാ കടലും കണ്ടിരിക്കും. അങ്ങനെ ഒരു അവസരത്തില്‍ എടുത്ത ഫോട്ടോ ആണിത്.




ഒരു ദിവസം ഒരു ബോട്ട് (ദോണി എന്ന് അവരു വിളിക്കും) ജെറ്റിയില്‍ ഉണ്ടായിരുന്നു. അതു കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് കൌതുകം. ബോട്ടിന്റെ കെട്ടഴിച്ച് കരയിലേക്ക്







ആഞ്ഞു വലിച്ചടുപ്പിച്ചു. ദാ വരുന്നു നല്ല അനുസരണമുള്ള അള്‍സേഷ്യനെ പോലെ ദോണി. ഇതു കൊള്ളാമല്ലോ എന്നു കരുതി പിന്നെ ഞങ്ങള്‍ കയറില്‍ വലിച്ചു കൊണ്ട് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. പണി പാളിപ്പോയി. അടുത്ത ഒരു തിര എതിര്‍ ദിശയില്‍ വന്നപ്പോള്‍ ദോണി ഞങ്ങളെ വലിച്ചു കടലിലിട്ടു. അവിടെ വെച്ചു വെള്ളം കുടിച്ചു മരിക്കേണ്ടവരല്ല ഞാങ്ങള്‍ എന്നു ദൈവം കരുതിയിരുന്നു. അതു കോണ്ട് മാത്രം ഇന്ന് ജീവിച്ചിരിക്കുന്നു.


ഇന്ന് ഈ ന്യു ഇയര്‍ ദിവസം ഈ ഫോട്ടോ വീണ്ടും കാണുമ്പോള്‍ മറ്റൊരു കാര്യമാണ് മനസ്സില്‍ വരുന്നതു. ഈ കൊച്ചു സംഭവം എന്റെ ജീവിതത്തില്‍ ഇന്നും സംഭവിക്കുന്നതാണെന്ന്. ദൈവപിതാവേ അങ്ങയുടെ ഹിതം നിറവേറണമെ എന്ന് ഏറ്റുപറഞ്ഞു കൊണ്ട് ഞാന്‍ പലപ്പോഴും ചെയ്യുന്നത് കാര്യങ്ങളെ എന്റെ വശത്തേക്ക് വലിച്ചടുപ്പിക്കുവാനാണ് ശ്രമിക്കുന്നത്. അടുത്ത ഒരു എതിര്‍തിര വരുമ്പോള്‍ ഞാന്‍ വീണു പോകുന്നു. എന്റെ നാഥനായ ഈശോയെ. ഈ വര്ഷം അല്ലാ ഈ ജീവിതം മുഴുവനും നിന്റെ ഹിതം മാത്രം എന്റെ ജീവിതത്തില്‍ നടത്തേണമേ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഇന്ന് ഈ പുതുവത്സരത്തില്‍ ഒരു പുതിയ തിരുമാനം ഞാന്‍ എടുക്കട്ടേ.